രണ്ടു ദിവസങ്ങളിലായി നടന്ന പൂക്കരത്തറ മേലോറം ഫെസ്ററ് സീസൺ-ടു സമാപിച്ചു
എടപ്പാൾ: പൂക്കരത്തറ പ്രദേശത്തെ ഭാവി കലാകാരൻമാരെ
വാർത്തെടുക്കുന്നതിനും സാംസ്കാരിക അന്തരീക്ഷം നിലനിർത്തുന്നതിനുമായി ആരംഭിച്ച പൂക്കരത്തറ മേലോറം ഫെസ്റ്റ് സീസൺ-ടു സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ പ്രദേശത്തെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. വ്യാഴാഴ്ച നടന്ന സാംസ്കാരിക സദസ്സ് ഉദ്ഘാടനം ഫോറം ഗ്രൂപ്പ് എം.ഡി ടി.വി.തല്ഹത് നിർവഹിച്ചു. മേലോറം ഫെസ്ററ് കൺവീനർ ഹസ്സൻ പൂക്കരത്തറ സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരി കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു. അവാർഡ് ജേതാവും ഫെമിനിച്ചി ഫാത്തിമ ഡയറക്ടറുമായ ഫാസിൽ പൊന്നാനി മുഖ്യാതിഥിയായി.മേലോറം ഫെസ്ററ് മെമ്പർ ആഷിഫ് പൂക്കരത്തറ മുഖ്യപ്രഭാഷണം നടത്തി.
നാട്ടുകാരുമായി ഒത്തൊരുമിച്ച് ഒരു ആഘോഷരാവും പ്രദേശത്തെ പ്രായഭേധമന്യേ എല്ലാവരേയും ഉൾകൊള്ളിച്ചു
കൊണ്ട് കലാപരമായി കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടിയിൽ പ്രദേശത്തെ നിരവധി കുട്ടികളും യുവാക്കളും കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് മിമിക്സ് താരമായ ഇടവേള റാഫിയുടെ ‘അരങ്ങിലെ ചിരി’, ഫ്ലവേഴ്സ് മ്യൂസിക്കൽ വൈഫി ഫൈനലിസ്റ്റ് സുൽഫിക്കറിന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. കൂടാതെ ശനിയാഴ്ച നടന്ന ഘോഷയാത്രയിൽ ന്യൂരാഗം തീരുർ തൃപ്പങ്ങോടിന്റെ നേതൃത്വത്തിൽ ബാൻഡ് മേളവും നടത്തി.
പ്രമുഖ വ്യവസായിയും പ്രൊഡ്യൂസറുമായ ചട്ടിക്കൽ മാധവൻ, നാസ്കോ ഗ്രൂപ്പ് ചെയർമാൻ ഡോ: എ.വി അബ്ദുൽ ജലീൽ ബദവി അൽ ഫാസിൽ ഹാറൂനി, കെ.വി സക്കീർ അയലക്കാട്, ഡോ: ഹംസ അൽ സുവൈദ് ഗ്രൂപ്പ് ഖത്തർ, പി.വി ജയൻ ഗോൾഡൻ ആരോ, ശരീഫ് ഒലിവ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മേലോറം ഫെസ്റ്റ് ചെയർമാൻ ഷാദുലി എൻ.പി കലാപരിപാടിയിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും മൊമെന്റോ നൽകി ആദരിച്ചു. മേലോറം ഫെസ്റ്റ് കൺവീനർ മെമ്പർ റംഷീദ് മാടമ്പി നന്ദി പറഞ്ഞു.