CHANGARAMKULAM

നാടിന്റെ ഉത്സവമായി എറവക്കാട് സ്വദേശിയുടെ തണ്ണിമത്തന്‍ കൃഷി വിളവെടുപ്പ്

ചങ്ങരംകുളം:എറവക്കാട് സ്വദേശി സെഫീറിന്റെ തണ്ണിമത്തന്‍ കൃഷി വിളവെടുപ്പ് നടത്തി.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് എത്തിയാണ് വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.വര്‍ഷങ്ങളായി കാര്‍ഷിക രംഗത്ത് സജീവസാനിധ്യമായ സെഫീറിന്റെ തണ്ണിമത്തന്‍ വിളവെടുപ്പിന് ജനപ്രതിനിധികളും നാട്ടുകാരും അടക്കം നിരവധി ആളുകളെത്തി.ചടങ്ങില്‍ പന്തലിങ്ങല്‍ മൊയ്തുഹാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.തൃത്താല കൃഷി അസിസ്റ്റൻറ് ഡയറക്ടർ മാരിയത്ത് കിബിത്തിയ,കപ്പൂർ കൃഷി ഓഫീസർആയിഷ,കൃഷി അസ്സിസ്റ്റൻ്റ് ഓഫീസർനിഷാദ് പി.എം തുടങ്ങി ഉദ്ധ്യോഗസ്ഥരും ചടങ്ങിനെത്തിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button