EDAPPALPookarathara

കോൺഗ്രസ്‌ ജന്മദിനവും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

പൂക്കരത്തറ വാർഡ് കോൺഗ്രസ്‌ കമ്മിറ്റി കോൺഗ്രസ്‌ ജന്മദിനവും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി
സമ്മേളനം എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി സിന്ധു ഉത്ഘാടനം ചെയ്തു. പാർട്ടി ജന്മദിനത്തിൽ ഈ പദവിയിൽ ഇരിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു വെന്നും മുപ്പത്തി അഞ്ചു വർഷമായി പഞ്ചായത്ത്‌ അനുഭവിക്കുന്ന വികസന മുരടിപ്പിനു മാറ്റം വരുത്താൻ ഈ ഭരണാസമിതിക്ക് പിന്തുണ ഉണ്ടാകണം എന്ന് പ്രസിഡന്റ്‌ അഭിപ്രായപ്പെട്ടു ടിവി ഷബീർ ആദ്യക്ഷത വഹിച്ചു.
ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഇ പി രാജീവ്‌ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബുഷ്‌റ ജലീൽ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുലൈഖ റസാഖ്, കുഞ്ഞു മൊയ്‌ദീൻ വി പി, ജയാനന്ദൻ കെ എ, ടി വി റഫീഖ്, സുരേഷ് ടി പി,റംഷാദ് എം വി, ഹംസത് തറക്കൽ, ജയരാജൻ കെ, ജാഷിഫ് വി, ഹാരിസ് സി വി, അൻവർ എം പി,സുഹൈൽ കെ, ഇല്യാസ് കെ, ജുനൈദ് സി വി, ഫാസിൽ എം വി, റസാക്ക് വല്യാട് എന്നിവർ പ്രസംഗിച്ചു.

ജനപ്രതിനിധികൾ, പഴയ കാല കോൺഗ്രസ്‌ നേതാക്കൾ, വിരമിച്ച സൈനികര് എന്നിവരെ ആദരിച്ചു ജന്മദിന കേക്കു മുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button