BREAKING NEWSLATEST NEWS

ഫുജൈറ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളും; മരിച്ചത് ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും

ദുബൈ: യുഎഇയിലെ ഫുജൈറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളും. മലപ്പുറം കുന്നുംപുറം കുണ്ടില്‍പ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനുമാണ് മരിച്ചത്. മുഹമ്മദ് അസ്മില്‍ (21), മിസ്‌ന ജുബിന്‍ (21), മകന്‍ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. ഫുജൈറയില്‍ ഇവാ കഫ്റ്റീരിയ നടത്തുകയാണ് സിദ്ദീഖ്.

ഫുജൈറ കോടതിക്ക് മുന്നില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്നുപേരും മരിക്കുകയായിരുന്നു.ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഫുജൈറ പോലീസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് ഫുജൈറ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളും തുടര്‍നടപടികളും സ്വീകരിച്ചു. അപകടത്തിന്റെ കാരണവും മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ എണ്ണവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button