പാമ്പ് കടിയേറ്റ യുവതിക്ക് പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു.പരാതിയുമായി യുവതിയും കുടുംബവും
എടപ്പാൾ:ആഴ്ചകൾക്ക് മുമ്പ് എടപ്പാളിലെ വീട്ടിൽ നിന്നും പാമ്പ് കടിയേറ്റ യുവതി പൊന്നാനി താലൂക്ക് ആശുപത്രിയിൽ തുടർ ചികിത്സക്ക് വന്നപ്പോൾ ഡോക്ടർ ചികിത്സ നിഷേധിച്ചതായും ഡോക്‌ടർ അപമര്യാതയായി പെരുമാറിയെന്നും യാവതിയും കുടുംബവും എടപ്പാൾ പ്രസ്സ്ക്ലബ്ബിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു .
എടപ്പാൾ പാടത്തങ്ങാടി സ്വദേശിനി ഷഹലതസ്നിയും കുടുംബവും മാണ് മുഖ്യമന്ത്രി , ആരോഗ്യവകുപ്പ് മന്ത്രി , പൊന്നാനി നഗരസഭ, പൊന്നാനി പോലീസ് എന്നിവർക്ക് പരാതി നൽകിയത്.
മൂന്ന് ആഴ്ചകൾക്ക് മുമ്പ് യുവതിക്ക് എടപ്പാളിലെ വീട്ടിൽനിന്നും പാമ്പിൻ്റെ കടിയേൽക്കുകയും കുന്ദംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം ആശുപാതയിൽ നിന്നു തിരികെ വരുകയും വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ പലസമയങ്ങളിലായി രക്തം ചർദ്ധിക്കുകയും തുടർന്ന് എടപ്പാൾ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിക്കുകയും അവിടന്ന് പൊന്നാനി താലൂക്ക് ആശുപത്രി യിലെക്ക് പോവാൻ നിർദ്ധേശിക്കുകയുമാണുണ്ടായത് .
എന്നാൽ താലൂക്ക് ആശുപത്രിയുടെ ഒപിയിലുണ്ടായിരുന്ന വനിതഡോകടർ ഇവരുടെഫയലുകൾ നോക്കാനോ പരിശോധിക്കാനോ തയ്യാറാവാതെ ഇവരെ അപമാനിക്കുന്നരീതിയിൽ അവിടെന്ന പറഞ്ഞ് വിടുകയുംചെയ്തു.
തുടർന്ന് യുവതി പൊന്നാനി പോലീസിൽ പരാതി പറയുകയും പോലീസ് സ്റ്റേഷനിൽ നിന്നും രക്തം ചർദ്ധിക്കുകയും ചെയ്തതിനെ തുടർ പോലീസ് ഇടപെട്ട് വീണ്ടും പൊന്നാനി ആശുപത്രിയിലെക്ക് തന്നെ മടക്കുകയും പിന്നീട് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ പരിശോധിക്കുകയും കാര്യമായ അസുഖം കണ്ടെത്തുകയും ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ്ജിലെക്ക് പ്രവേശിപ്പിക്കാൻ എഴുത്ത് കൊടുക്കുകയും മെഡിക്കൽ കോളേജിൽ നിന്നാണ് ചികിത്സ കിട്ടിയ തന്നും യുവതി പറയുന്നു . എന്നാൽ ചില മാധ്യമങ്ങളിൽ എന്നെ അപമാനിക്കുന്ന രീതിയിൽ ഡോക്ടർ അഭിമുഖം ക്കുകയുംചികിത്സ നിഷേധിക്കുകയും അപമര്യാതയായി പെരുമാറുകയും ചെയ്ത ഡോക്ടർക്കും സെക്യൂരിറ്റി ഗാർഡിനു മെതിരെ നിയമ നടപടി സ്വീകരിക്കണ മെന്നാണ് യുവതിയുടെയും കുടുംമ്പത്തിൻ്റെയും ആവശ്യം .
യുവതിയുടെ ഭർത്താവ് ഭർതൃമാതാവും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .