KERALA
പട്ടാമ്പി പാലം മുതൽ ഞാങ്ങാട്ടിരി പമ്പ് ജംഗ്ഷൻ വരെ ഗതാഗതം നിരോധിച്ചു
പട്ടാമ്പി: പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാത (എസ് എച്ച് 39)യുടെ നവീകരണ പ്രവർത്തികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 2022 ഏപ്രിൽ 7 മുതലാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പാലക്കാട് റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കൂറ്റനാട് – പട്ടാമ്പി റൂട്ടിൽ പോവുന്ന വാഹനങ്ങൾ > തൃത്താല – പാലത്തറ – കൊടുമുണ്ട ( തീരദേശ റോഡ്) വഴിയും
പട്ടാമ്പി-കൂറ്റനാട് റൂട്ടിൽ പോവുന്ന വാഹനങ്ങൾ >കൊടുമുണ്ട – പാലത്തറ – തൃത്താല ( തീരദേശ റോഡ്) വഴിയും
കൂറ്റനാട്-പാലക്കാട് റൂട്ടിൽ പോവുന്ന വാഹനങ്ങൾ > കൂട്ടുപാത – ചെറുതുരുത്തി – കുളപ്പുള്ളി വഴിയും
പാലക്കാട്-കൂറ്റനാട് റൂട്ടിൽ പോവുന്ന വാഹനങ്ങൾ > കുളപ്പുള്ളി – ചെറുതുരുത്തി – കൂട്ടുപാത വഴിയും പോകേണ്ടതാണെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.