MALAPPURAM
നിരവധി മോഷണക്കേസുകളി ൽ പ്രതിയായ യുവാവ് മോഷ് ടിച്ച ബൈക്കുമായി പിടിയിൽ.
പരപ്പനങ്ങാടി: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് മോഷ്ടിച്ച ബൈക്കുമായി പി ടിയിൽ. ചെട്ടിപ്പടി സ്വദേശി കെ. മുഹമ്മദ് ആഷി ഖ് (23) ആണ് വാഹനപരിശോധനക്കിടെ പരപ്പന ങ്ങാടി പൊലീസിന്റെ പിടിയിലായത്.
രണ്ടുമാസം മുമ്പ് വാടാനപ്പള്ളിയിൽനിന്ന് മോഷ് ടിച്ച ബൈക്കിന്റെ നമ്പർ മാറ്റി ഓടുന്നതിനിടെ ഇ യാൾ പൊലീസ് പരിശോധനയിൽ പെടുകയായി രുന്നു. വിലകൂടിയ ബൈക്കുകൾ മാത്രം മോഷ്ടി ക്കുകയാണ് പ്രതിയുടെ രീതിയെന്ന് സ്റ്റേഷൻ ഓ ഫിസർ ഹണി കെ. ദാസ് പറഞ്ഞു.
പൾസർ-220 ബൈക്കാണ് ഏറെയും മോഷ്ടിക്കു ന്നതെന്നും ഇയാൾക്കെതിരെ തിരൂരങ്ങാടി, തിരു ർ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ സമാന കേസു കളുണ്ടെന്നും പൊലീസ് പറഞ്ഞു. പരപ്പനങ്ങാടി
സി.ഐ. ഹണി കെ. ദാസ്, എസ്.ഐ. നൗഷാദ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സം ഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതി യിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.