EDAPPALLocal news

നാലാമത് സി.എ ഖാദർ പുരസ്‌കാരം സന്തോഷ് അലംകോടിനു കൈമാറി

എടപ്പാൾ: രാഷ്‌ടിയ സാമൂഹ്യ സംസ്കാരിക പൊതുരംഗത്തെ വ്യക്തിമുദ്ര പതിച്ച സി.എ ഖാദറിൻ്റെ ഓർമ്മക്ക് വേണ്ടി നൽകി വരുന്ന നാലാമത് പുരസ്‌കാരം വാദ്യ രംഗത്തെ കുലപതി ആലംങ്കോട് സന്തോഷിന് കൈമാറി. ചടങ്ങ് തവനൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ.വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. മുൻ എം.പി സി.ഹരിദാസ് മൊമെന്റോ കൈമാറി. ചടങ്ങിൽ ബിരാവുണ്ണി, കെ.ജി ബെന്നി, സി.സുനിത, എ.പി സദാനന്ദൻ, ടി.പി മോഹനൻ, സന്ധ്യ ടീച്ചർ, പ്രകാശൻ കാലടി തുടങ്ങിയവർ ആശംസ നേർന്നു. അഡ്വ എൻ.എ ജോസഫ് അധ്യക്ഷത വഹിച ചടങ്ങിൽ സുരേഷ് പൊൽപ്പാക്കര സ്വാഗതവും വി.വി സുരേഷ് ബാബു നന്ദിയും രേഖപ്പെടുത്തി. MP1 EDPL CA.KADER രാഷ്‌ടിയ സാമൂഹ്യ സംസ്കാരിക പൊതുരംഗത്തെ വ്യക്തിമുദ്ര പതിച്ച സി.എ ഖാദറിൻ്റെ ഓർമ്മക്ക് വേണ്ടി നൽകി വരുന്ന നാലാമത് പുരസ്‌കാരം വാദ്യ രംഗത്തെ കുലപതി ആലംങ്കോട് സന്തോഷിന് തവനൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ.വി.എസ് ജോയ് പുരസ്കാരം കൈമാറുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button