EDAPPALLocal news

എസ്.എസ്.എഫ് 33-ാം മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് : ജൂലൈ 10 മുതൽ എടപ്പാളിൽ

എടപ്പാൾ:എസ് എസ് എഫ് 33-ാം മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ജൂലൈ 10, 11, 12 തീയതികളിൽ എടപ്പാളിൽ നടക്കുമെന്നും ഒരിക്കങ്ങൾ പൂർത്തിയാ യതായും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
12 ഡിവിഷനുകളിലും 101 സെക്ടറുകളിലും 892 യൂണിറ്റുകളിലും 2,000 ബ്ലോക്കുകളിലും 12,000 കുടുംബങ്ങളിലും സാഹിത്യോത്സവുകൾ പൂർത്തിയാക്കിയാണ് ജില്ലാ സാഹിത്യോത്സവ് അരങ്ങേറുന്നത്.
ഇന്ന് (10 ഞായർ) വൈകിട്ട് 4:30 ന് സ്വാഗതസംഘം ചെയർമാൻ എസ്‌ ഐ കെ തങ്ങൾ പതാക ഉയർത്തും.തുടർന്ന് ഉദ്ഘാടന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമ്പത്തികശാസ്ത്രഞ്ജൻ
ഡോ. അമിതാഭ് കുണ്ടു മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ സന്ദേശപ്രഭാഷണം നടത്തും. എസ്‌ വൈ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, ഊരകം അബ്ദുറഹ്മാൻ സഖാഫി, മുനീർ പാഴൂർ,അബ്ദുൽ ജബ്ബാർ ബാഖവി , മുഹമ്മദലി സഖാഫി കൊളപ്പുറം, വി. വി. അബ്ദുൽ റസാഖ് ഫൈസി, സയ്യിദ് സീതിക്കോയ തങ്ങൾ , എം ഹൈദർ മുസ്ലിയാർ മാണൂർ, സി വി ജലീൽ അഹ്സനി ,ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്, വാരിയത് മുഹമ്മദ് അലി അൻവരി, നജീബ് അഹ്സനി മാണൂർ സംബന്ധിക്കും.
സാഹിത്യോത്സവ് അനുബന്ധമായി ബന്ധങ്ങളുടെ വ്യാകരണം, വേറെ വേറെയായി തന്നെ നമ്മൾ ഒന്നാണ്, വസന്തം വിരിയിച്ച മരുമരങ്ങൾ, സമസ്ത ഹൃദയങ്ങളെ ചേർത്ത നൂറ്റാണ്ട്, ഹൈഫനേറ്റ് ജീവിതങ്ങളുടെ ആഘോഷം, ആർ വി ഇനഫ്, ഇന്റെൻസ് കോൺവെക്കേഷൻ, സോൾ ഓഫ് ടുഗദർനസ്, വി ഫാക്ടർ തുടങ്ങിയ വ്യത്യസ്ത സെഷനുകളിൽ മുഹമ്മദ്‌ മുഹ്സിൻ എം എൽ എ, പി കെ നവാസ് എം എൽ എ,
വി എസ്‌ ജോയ് എം എൽ എ, പി സുരേന്ദ്രൻ,വിമീഷ് മാണിയൂർ,എം മുഹമ്മദ് സ്വാദിഖ്, ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, ബാസിം നൂറാനി, എം ജുബൈർ, യൂസഫലി സഖാഫി മൂത്തേടം, ഇല്യാസ് സഖാഫി കുമണ്ണ, ശബീർ നൂറാനി, ഷാമിൽ, മുസ്‌ലിഹ്, ഡോ.സി പി ബാവ ഹാജി, പി ജ്യോതിബാസ്, ടി പി മുഹമ്മദ്, അഷ്ഹർ പെരുമുക്ക് എന്നിവർ സംബന്ധിക്കും.
സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. അലി ബാഖവി ആറ്റുപുറം, കെ പി എച്ച് തങ്ങൾ,
കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, സ്വാദിഖലി ബുഖാരി , ബാസിം നൂറാനി,അബ്ദുൽ ഹഫീള് അഹ്സനി ,സ്വാദിഖ് നിസാമി, അബ്ദുൽ മജീദ് അഹ്സനി, പി പി നൗഫൽ സഅദി, മുഹമ്മദ് സുഹൈൽ കാളാച്ചാൽ എന്നിവർ സംബന്ധിക്കും.
13 വേദികളിലായി 183 മത്സരങ്ങളാണ് നടക്കുക . 12 ഡിവിഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന വിവിധ ഇനങ്ങളിൽ മാറ്റുരക്കും. മത്സരങ്ങളും അനുബന്ധ പരിപാടികളും വീക്ഷിക്കുന്നതിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
വാർത്താസമ്മേളനത്തിൽ ,എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ ജാഫർ ഷാമിൽ ഇർഫാനി, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പി ടി മുഹമ്മദ് അഫ്‌ളൽ , സെക്രട്ടറിമാരായ അഡ്വ. അബ്ദുൽ മജീദ്,യു ഷുഹൈബ് എ, സ്വാഗതസംഘം വൈസ് ചെയർമാൻ ഹസ്സൻ അഹ്സനി കാലടി ,ജനറൽ കൺവീനർ മുഹമ്മദ് സുഹൈൽ കാളാച്ചാൽ
എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button