നവംബര്‍ മുതല്‍ വീണ്ടും പവർ കട്ട്; ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ തീരുമാനമായില്ല
സംസ്ഥാനത്ത് നവംബർ മാസം മുതല്‍ വീണ്ടും ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയേക്കിമെന്ന് വിവരം. ഇതുസംബന്ധിച്ച് കെഎസ്ഇബി, സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്.ഹിമാചല്‍ പ്രദേശില്‍ നിന്ന് പീക്ക് അവർ ആവശ്യങ്ങള്‍ക്കായി വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതാണ് ഇതിന് പ്രധാന കാരണം.ഹിമാചല്‍ പ്രദേശ് 846 മെഗാവാട്ട് മുതല്‍ 1280 മെഗാവാട്ട് വരെ വൈദ്യുതി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും യൂണിറ്റിന് 14.50 രൂപയാണ് അവർ ആവശ്യപ്പെടുന്നത്. എന്നാല്‍, വില 12.50 രൂപയാക്കി കുറയ്ക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്.
വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ചകള്‍ നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.സർക്കാർ അനുമതി ലഭിച്ച ശേഷമേ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ സാധിക്കൂ. കെഎസ്ഇബി പീക്ക് അവർ വൈദ്യുതിക്കായി ടെണ്ടറുകള്‍ വിളിച്ചെങ്കിലും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്കാൻ കരാറുകാർ ആരും മുന്നോട്ട് വരാത്തത് പ്രതിസന്ധി വർദ്ധിക്കാൻ കാരണമായി. സർക്കാർ തലത്തില്‍ അടിയന്തര തീരുമാനം ആയിട്ടില്ലെങ്കില്‍ നവംബർ മുതല്‍ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടി വരും.