എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി
എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ദേശീയ സാമൂഹിക സഹായ പദ്ധതി (എൻ.എസ്.എ.പി.)യുടെയും സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു. 2025–26 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെയും 2022–23, 2023–24 വർഷങ്ങളിലെ എൻ.എസ്.എ.പി. പദ്ധതികളുടെയും സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.എടപ്പാൾ കൃഷിഭവൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു കെ.പി. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എ. ബുഷ്റ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. മുഹമ്മദ് ലൈസ് സ്വാഗതം പറഞ്ഞു.
മലപ്പുറം ജില്ലാ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്പേഴ്സൺ അഡ്വ. വി.എം. മനോജ്, ജില്ലാ റിസോഴ്സ് പേഴ്സൺ അബ്ദുൽ ജബ്ബാർ എന്നിവർ പങ്കെടുത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ. ജമാലുദ്ദീൻ ടി., അക്രഡിറ്റഡ് എൻജിനീയർ നവീൻ എന്നിവർ ആശംസകൾ നേർന്നു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുനീറ നാസർ, മെമ്പർമാരായ മിനി, ജുബൈരിയ, സൈഫുദ്ധീൻ, പ്രേമൻ, അച്ചുതൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ. മഞ്ജുഷ കെ.എസ്. എന്നിവരും സംസാരിച്ചു.