AccidentBREAKING NEWSKERALAPUBLIC INFORMATIONThiruvananthapuramUPDATES

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിന് തീപിടിച്ചു; ആളപായമില്ല: തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

തിരുവനന്തപുരം; പട്ടം പ്ലാമൂട് ജങ്ഷനിലെ ഫർണിച്ചർ കടയിൽ വൻ തീ പിടുത്തം. ഫർണിച്ചർ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. സമീപത്ത് മറ്റു കെട്ടിടങ്ങളും ഉണ്ട്. ആഗിരക്ഷാ സേനയെത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നു.അടുത്തുള്ള മറ്റ് കടകൾക്കും തീ പടരുന്നത് തടയാൻ അധികൃധർ നിർദേശം നൽകി. 5 യുണിറ്റ് ഫയർഫോഴ്‌സ് എത്തി. പ്രദേശമാകെ പുകയാണ്. സമീപത്തുള്ളവരെ ഒഴിപ്പിച്ചു.

തൊട്ടടുത്ത് സ്വകര്യ ഹോട്ടലാണ്. അവിടുത്തെ താമസക്കാരെ മാറ്റി പാർപ്പിച്ചു. നിലവിൽ തീ നിയന്ത്രിക്കാൻ ആയിട്ടുണ്ടെന്നാണ് ഫയർ ഫോഴ്‌സ് അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം തീ പിടുത്തത്തിൽ സംശയം പ്രകടിപ്പിച്ച് ഫർണിച്ചർ കട ഉടമ ജോയി എബ്രഹാം രംഗത്തെത്തി. ബിസിനസ് വൈരാഗ്യം മൂലം ആരോ തീയിട്ടതാണ്. നേരത്തെ 3 തവണ തീപിടുത്തം ഉണ്ടായി. രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നതായും ജോയ് എബ്രഹാം 24 നോട് പറഞ്ഞു.ഗോഡൗണിന് നഗരസഭ അനുമതി ഉണ്ട്. ഇൻഷുറൻസില്ല. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായി.

പോലീസിൽ പരാതി നൽകുമെന്ന് ജോയ് എബ്രഹാം 24 നോട് പറഞ്ഞു.എന്നാൽ ഗോഡൗണിൽ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. വേസ്റ്റും മറ്റു സാധനങ്ങളും വൻതോതിൽ ഗോഡൗണിൽ ഉണ്ടായിരുന്നു.

ഉടമയ്ക്കെതിരെ കേസ് എടുക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button