BREAKING NEWSLATEST NEWS

താരാരവമായി ഐഡിയൽ കടകശ്ശേരി; ചാമ്പ്യന്മാർക്ക് നാടിന്റെ ആദരം

എടപ്പാൾ: സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്ഥാന സ്കൂൾ ചാമ്പ്യൻ പട്ടം നേടിയ ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ കടകശ്ശേരിയിലെ കായിക താരങ്ങൾക്കും പരിശീലകർക്കും നാടിന്റെയും കാമ്പസിന്റെയും ആദരം.അനൗൺസമെന്റ് വാഹനത്തോടൊപ്പം അലങ്കരിച്ച 3 വാഹനങ്ങളിലായി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കുറ്റിപ്പുറം ടൗണിൽ നിന്ന് തുടങ്ങി മാണൂർ, എടപ്പാൾ, പൊറുക്കര,മാങ്ങാട്ടൂർ , പാറപ്പുറം, ഐങ്കലം, തവനൂർ, കടകശ്ശേരി ടൗൺ വഴി ഐഡിയൽ കാമ്പസിൽ എത്തിയാണ് കായിക താരങ്ങൾ സ്വീകരണം ഏറ്റുവാങ്ങിയത്.ഐഡിയൽ കാമ്പസിൽ സംഘടിപ്പിച്ച ‘താരാരവം’ ആദരിക്കൽ ചടങ്ങ് എം.എൽ.എ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.തുടർച്ചയായി 5വർഷം സംസ്ഥാന ചാമ്പ്യൻ സ്കൂൾ പട്ടം നേടിയെടുത്ത ഐഡിയൽ സ്കൂൾ എന്റെ മണ്ഡലത്തിലാണെന്നതിൽ അഭിമാനമുണ്ടെന്നും ഈ വിജയം തുടരണമെന്നുംഅദ്ദേഹം പറഞ്ഞു.

ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം ക്യാമ്പസ് ചെയർമാൻ തുടിമ്മൽ സുലൈമാൻ ഹാജി മുഖ്യ പ്രഭാഷണം നടത്തി.തവനൂർ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് മെമ്പർ മെഹറുന്നീസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി: എ പി വിമൽ, വാർഡ് മെമ്പർ എം കെ മുസ്തഫ, അഷ്റഫ് അമ്മായത്ത്,ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ, ഐഡിയൽ സി.ഇ.ഒ മജീദ് ഐഡിയൽ, മജീദ് പുളിയങ്കോടത്ത്, മാനു ഹാജിസദാനന്ദൻ, കെ വേണു, ഉണ്ണി തങ്ങൾ, പടിക്കൽ ജോതി എന്നിവർ സംസാരിച്ചു.സംസ്ഥാന സ്കൂൾ മീറ്റിൽ മെഡലുകൾ നേടി ചരിത്രം കുറിച്ച കായിക താരങ്ങളെയും, കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്, ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, കെ.പി. അഖിൽ, ഹാരിസ് റഹ്മാൻ ,ഇ. തസ്നി ഉൾപ്പെടെയുള്ള പരിശീലക സംഘത്തെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

നാട്ടിലെ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, ട്രസ്റ്റ് ഡയറക്ടർമാർ , പ്രിൻസിപ്പൽ മാർ , എച്ച് എംമ്മുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button