EDAPPAL
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം: കയ്യെഴുത്ത് പോസ്റ്റർ ക്യാമ്പയിനും പ്രചരണവും സംഘടിപ്പിച്ചു
എടപ്പാൾ: ഏപ്രിൽ 1,2,3 തിയ്യതികളിലായി എടപ്പാളിൽ വച്ച് നടക്കുന്ന ഡി വൈ എഫ് ഐ ജില്ലാ സമ്മേളത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എടപ്പാൾ മേഖല വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ കയ്യെഴുത്ത് പോസ്റ്റർ ക്യാമ്പയിനും പ്രചരണവും സംഘടിപ്പിച്ചു. വ്യത്യസ്ഥമായ പ്രചരണപ്രവർത്തനങ്ങൾക്കാണ് എടപ്പാൾ മേഖലാ കമ്മിറ്റി രൂപം നൽകിയിട്ടുള്ളത്. സമ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗൺ, അങ്ങാടി കേന്ദ്രങ്ങളിൽ കയ്യെഴുത്ത് പോസ്റ്ററുകൾ പതിപ്പിച്ചു. വരും ദിവസങ്ങളിൽ ചുമരെഴുത്ത് ഉൾപ്പെടെയുള്ള ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്. കയ്യെഴുത്ത് പോസ്റ്റർ ക്യാമ്പയിൻ ജില്ലാ കമ്മിറ്റി അംഗം അഡ്വ.ബിൻസി ഭാസ്കർ ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ നിഖില അധ്യക്ഷത വഹിച്ച പരിപാടിയിൽ നബില നാസർ സ്വാഗതവും ഷഫ്ല കരിമ്പിൽ നന്ദിയും രേഖപ്പെടുത്തി. മേഖലാ സെക്രട്ടറി സന്ദീപ് ബ്ലോക്ക് കമ്മറ്റി അംഗം പ്രവീൺ, സുർജിത്ത്, അഖിൽ, അക്ഷയ് എന്നിവർ സംസാരിച്ചു.