CHANGARAMKULAM
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് രചന ശിൽപശാല സംഘടിപ്പിച്ചു
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല യു പി ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി കവിത രചന ചിത്രരചന ശിൽപശാല സംഘടിപ്പിച്ചു.കവിയും സാംസ്കാരികപ്രവർത്തകനുമായ പി കെ ജയരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രന്ഥശാലലൈബ്രേറിയൻ പി വി നസീർ അധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത് ചിത്രകാരി ആവണി കെഎൽ കെ പി തുളസി എന്നിവർ ശിൽപശാലകൾ നയിച്ചു. സെക്രട്ടറി പി എൻ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു.അഡ്വ വി ശശികുമാർ നന്ദി പ്രകാശിപ്പിച്ചു.