EDAPPALLATEST NEWSLocal news

കെ പി എസ് എ സഹോദയ കലോൽസവം, ഒന്നാമതെത്തി എം എച്ച് ഇംഗ്ലീഷ് സ്‌കൂൾ

ചങ്ങരംകുളം : കെ പി എസ് എ സഹോദയ കലോത്സവത്തിൽ 944 പോയിന്റോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി എം എച്ച് ഇംഗ്ലീഷ് സ്കൂൾ.തൊട്ട് പുറകിൽ 743 പോയിന്റ് നേടി അമൽ ഇംഗ്ലീഷ് സ്കൂൾ ചെമ്മണ്ണൂർ രണ്ടാം സ്ഥാനത്തും 667 പോയിന്റ് നേടി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.രണ്ട് ദിവസം നീണ്ടു നിന്നകെ പി എസ് എ സഹോദയ കലോത്സവം സമാപിച്ചു.23 വിദ്യാലയങ്ങളിൽ നിന്നായി 2000 ത്തിൽ പരം കലാകാരുടെ സർഗ്ഗാത്മക സൃഷ്ടികളുടെ വേദിയായി സംസ്കൃതി മാറി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു. കെ പി എസ് എ സംസ്ഥാന പ്രസിഡന്റ് പി പി യൂസഫലി ,ആലങ്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപ്പറമ്പ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.കെ പി എസ് എ സംസ്ഥാന കോർഡിനേറ്റർ പ്രമോദ് തലാപ്പിൽ, സംസ്ഥാന സെക്രട്ടറി ലത്തീഫ് പാണക്കാട്, അഷ്‌റഫ്‌, അജീഷ് ജോസഫ്, രാമദാസ്, നാസർ, ജയൻ കമ്പ്രാത്ത്,എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button