കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ റോഡിലെ ബങ്കുകൾ പൊളിച്ചു നീക്കും
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേ ഷൻ റോഡിലെ ബങ്കുകൾ പൊ ളിച്ചുമാറ്റാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയാറാ ക്കാൻ അസിസ്റ്റന്റ് എൻജിനീയർക്കു നിർദേശം നൽകി. ഇരുപതോളം ബങ്കുകളാണ് റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തി ക്കുന്നത്. 10 ബങ്കുകൾ ലേലവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. ശേഷിച്ച 10 ബങ്കുകളാണ് പൊളി ച്ചുമാറ്റുന്നത്. ഇതിൽ 5 ബങ്കുകൾ വാടക കുടിശിക നൽകാത്തതു കാരണം ആഴ്ചകൾക്കു മുൻപ് പഞ്ചായത്ത് അധികൃതർ പൊലീസ് സഹായത്തോടെ പൂട്ടിച്ചവയാണ്. ഈ ബങ്കുകളുടെ ഉടമകൾ വാടക കുടിശിക അടച്ചാലും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകേണ്ട എന്നാണ് ഭരണസമിതി യോഗം തീരുമാനിച്ചത്.
കേസ് നൽകിയ ബങ്കുകളുടെ കാര്യം 15നു ശേഷം തീരുമാനി ക്കും. റെയിൽവേ സ്റ്റേഷൻ റോഡിന് വീതി കൂട്ടണം എന്ന ആവശ്യപ്പെട്ട് റെയിൽവേ അധികൃതർ പലതവണ പഞ്ചായത്തിന് നോ ട്ടിസ് നൽകിയിരുന്നു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്കുള്ള ഏക റോഡിന്റെ യഥാർഥ വീതി 14 മീറ്ററാണ്. എന്നാൽ വർഷങ്ങളായുള്ള കയ്യേറ്റങ്ങൾ കാരണം ഈ റോഡിന്റെ വീതി പല ഭാഗങ്ങളിലും 6 മീറ്ററായി ചുരുങ്ങിയി രുന്നു. റോഡിൽ 2 വാഹനങ്ങൾ ഇരു ഭാഗത്തേക്കും ഒരേ സമയം സഞ്ചരിച്ചാൽ ഗതാഗതക്കുരുക്കി ലാകും. അത്യാഹിത ഘട്ടങ്ങളിൽ രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് കടന്നുപോകാൻ റോഡിൽ പ്രയാസം നേരിടുമെന്നാണ് റെയിൽവേ റിപ്പോർട്ടിൽ പറയു ന്നത്. ഈ സാഹചര്യത്തിലാണ് ബങ്കുകൾ പൊളിച്ചുമാറ്റി റോഡ് വീതി കൂട്ടാനുള്ള നടപടി വേഗത്തിലാക്കുന്നത്.