kaladi

കാലടിയിൽ ലോക പ്രമേഹ ദിന ബോധവൽക്കരണ പരിപാടി നടന്നു

കാലടി : കണ്ടനകം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കെ.എസ്. ആർ. ടി. സി റീജിയണൽ വർക്ക്‌ ഷോപ്പിൽ വച്ചു ലോക പ്രമേഹ ദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.റീജിയണൽ വർക്ക്ഷോപ്പ് അസിസ്റ്റന്റ് മാനേജർ സന്തോഷ്‌ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രവീൺ പ്രമേഹ രോഗത്തെ കുറിച്ചു ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. പരിപാടിയുടെ ഭാഗമായി നേത്ര പരിശോധന, പ്രമേഹ പരിശോധന, ബി. പി പരിശോധന നടന്നു. എടപ്പാൾ ബ്ലോക്ക്‌ ഓപ്റ്റോമെട്രിസ്‌റ് അനൂജയാണ് നേത്ര പരിശോധന ക്യാമ്പിന് നേതൃത്വം കൊടുത്തത്. പരിപാടിയിൽ പ്രമേഹവുമായി ബന്ധപ്പെട്ട ബോധവൽക്കരണ പോസ്റ്ററിന്റെ പ്രകാശനവും ഉണ്ടായിരുന്നു. അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയർ ശ്യാം കൃഷ്ണ, ആശാ പ്രവർത്തകരായ സുമിത്ര, ജ്യോതി, ജാനകി എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button