BREAKING NEWSKUTTIPPURAMLATEST NEWS

കായികദിനത്തിൽ കിരീടനേട്ടത്തിന്റെ മധുരം പങ്കിട്ട് തൃക്കണാപുരം ജി.എൽ.പി സ്കൂൾ

തവനൂർ: എടപ്പാൾ ഉപജില്ലാ കായികമേളയിൽ എൽ.പി. വിഭാഗത്തിൽ ഓവറോൾ കിരീടം നേടി ജി.എൽ.പി.എസ്. തൃക്കണാപുരം. വിജയികളായ കായികതാരങ്ങളെ സംസ്ഥാന കായികദിനമായ ഒക്ടോബർ 13-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു.തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുത്തു അധ്യക്ഷത വഹിച്ചു.തവനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഫൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത, വാർഡ് മെമ്പർ എം.ടി. വാസുദേവൻ, മെമ്പർമാരായ ഷാഫി, ബിന്ദു, റഫീഖത്ത്, ദിവ്യ, ജിജിനി, സജിത, സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീഷ, വൈസ് പ്രസിഡന്റ് ഇബ്രാഹിം, ഊർമിള ടീച്ചർ എന്നിവർ സംസാരിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശോഭ ടീച്ചർ സ്വാഗതവും സെക്രട്ടറി പ്രമീള ടീച്ചർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button