Local newsPONNANI

‘എന്റെ കേരളം’ പ്രദർശന വിപണന മേള : അടുത്തറിയാം, ആരോഗ്യത്തെ

പൊന്നാനി : ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചും വിവിധതരം ചികിത്സാരീതികളെക്കുറിച്ചുമെല്ലാം അറിയാനുള്ള അവസരം എ.വി. ഹൈസ്‌കൂളിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലുണ്ട്.
ഇതോടൊപ്പം ഔഷധച്ചെടികളെക്കുറിച്ചും ആരോഗ്യരംഗത്തെ തൊഴിൽസാധ്യതകളെക്കുറിച്ചും മനസ്സിലാക്കാനുമാകും.ഭാരതീയ ചികിത്സാവകുപ്പ്-നാഷണൽ ആയുഷ് മിഷൻ ഒരുക്കിയിട്ടുള്ള സ്റ്റാളിലെത്തിയാലാണ് ഇതെല്ലാം അറിയാനാകുക. സ്റ്റാളിലെ ‘മലരിഞ്ചി’ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നുണ്ട്. പ്ലാവിലക്കുമ്പിളിലാക്കി ഹരിതചട്ടം പാലിച്ചാണ് മലരിഞ്ചി വിതരണംചെയ്യുന്നത്. വിളർച്ചരോഗത്തിനുള്ള വിവ കേരള പദ്ധതിയുടെ ഭാഗമായി ഭാഗമായി വകുപ്പ് പുറത്തിറക്കിയ ആരോഗ്യ പാചകക്കുറിപ്പുകളിൽ ഉൾപ്പെട്ടതാണ് മലരിഞ്ചി. പാചകക്കുറിപ്പുകൾ ക്യു.ആർ. കോഡ് ഉപയോഗിച്ച് ഡൗൺലോഡ്ചെയ്യാനുള്ള സൗകര്യവും.സ്റ്റാളിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button