EDAPPALLocal news

എടപ്പാളിൽ വൈദ്യുത കേബിളുകൾ ഭൂമിക്കടിയിലൂടെ; പണി തുടങ്ങി

എടപ്പാൾ: കുറ്റിപ്പുറം റോഡിലെ വൈദ്യുതക്കാലുകൾ മാറ്റുന്നതിന് മുന്നോടിയായി കേബിളുകൾ ഭൂമിക്കടിയിലൂടെ കൊണ്ടുപോകുന്ന ജോലികൾ പുരോഗമിക്കുന്നു. ആധുനിക ഉപകരണം ഉപയോഗിച്ച് മണ്ണിനടിയിലൂടെ കേബിൾ കൊണ്ടുപോകാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാലുകീറിയാണ് കേബിൾ ഇടുന്നത്. പാറക്കല്ലുകൾ കണ്ടെത്തിയതിനാൽ ഇവ തുളച്ച് കേബിൾ കൊണ്ടുപോകാൻ കാലതാമസമെടുക്കുന്നതിനാൽ ആണ് ചാലുകീറി കേബിളിടാൻ തീരുമാനിച്ചത്.

ടൗണിൽ പട്ടാമ്പി – പൊന്നാനി റോഡിന് കുറുകെയും ഇത്തരത്തിൽ കേബിൾ കൊണ്ടുപോകേണ്ടതുണ്ട്. ഈ ജോലികളും നടന്നുവരികയാണ്. ഇത് പൂർത്തിയാകുന്നതോടെ ടാറിങ് ജോലികൾ ആരംഭിക്കാനാണ് നീക്കം. കണ്ണൂരിൽനിന്ന് ഇതിനായി യന്ത്രങ്ങളും കൂടുതൽ തൊഴിലാളികളെയും എത്തിച്ചിട്ടുണ്ട്. മഴ വിട്ടുനിന്നാൽ 2 ദിവസത്തിനകം ടാറിങ് ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button