EDAPPALLATEST NEWSLocal news
എം.പി. ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് എം. പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു.
എടപ്പാൾ : എം.പി. അബ്ദുസ്സമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് തലമുണ്ട റേഷൻ കടയ്ക്ക് സമീപം സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ബഹു. എം.പി. അബ്ദുസ്സമദ് സമദാനി നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ബുഷറ ജലിൽ അധ്യക്ഷനായി.പ്രദേശത്തെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിനും രാത്രികാലങ്ങളിൽ ജനങ്ങളുടെ സഞ്ചാരം സുരക്ഷിതമാക്കുന്നതിനും വേണ്ടി അങ്ങാടി മേഖല മുസ്ലിം ലീഗ് കമ്മിറ്റിയാണ് എം. പി യോട് ലൈറ്റ് ആവശ്യപ്പെട്ടത്. ചടങ്ങിൽ സി. രവീന്ദ്രൻ, വി. കെ. എ മജീദ്, റഫീക്ക് പിലാക്കൽ,ഇ. പി രാജീവ്,ഹാരിസ്. ടി,മിനി ടി. വി, ജുബൈരിയ കല്ലിങ്ങൽ,രാമനുണ്ണി, അഫ്സൽ,കുട്ടി എടപ്പാൾ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ എന്നിവർ സംസാരിച്ചു..