BREAKING NEWSLATEST NEWS

ചങ്ങരംകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിൻ്റെ ബസ്സ് അപകടത്തിൽ പെട്ടു അഞ്ച് പേർക്ക് പരിക്കേറ്റു

ചങ്ങരംകുളം:വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിൻ്റെ ബസ്സ് അപകടത്തിൽ പെട്ടു’5 പേർക്ക് പരിക്കേറ്റു.മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ മലപ്പുറം സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽ പെട്ടത്.ബുധനാഴ്ച‌ പുലർച്ചെ അഞ്ചര മണിയോടെ കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് മാർസ് സിനിമാസിന് മുൻവശത്താണ് അപകടം നടന്നത്.സംസ്ഥാന പാതയിലെ സെമി ഹമ്പിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ മലപ്പുറം സ്വദേശികൾ സഞ്ചരിച്ച ബസ്സ് ബ്രേക്കിട്ടതോടെ പുറകിൽ വന്ന മറ്റൊരു ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു.

പെരിന്തൽമണ്ണ മക്കരപ്പറമ്പ് സ്വദേശികളായ സ്വദേശികളായ റിൻഷ(15)അംജാദ്(22)അബ്ദുൽ സലാം(44)മുഹമ്മദ് റയാൻ(15)റാസി(10) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button