ഇടപ്പളയം ഗ്ലോബൽ എഡ്യൂക്കേഷൻ അവാർഡ് നാളെ പന്തവൂരിൽ വെച്ച് നടക്കും
എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ഇടപ്പളയം ഗ്ലോബൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എഡ്യൂക്കേഷൻ അവാർഡ് പ്രോഗ്രാം ആൻഡ് എഡ്യൂക്കേഷൻ കോൺക്ലാവേ 2026 നാളെ (ജൂലൈ 11, ശനിയാഴ്ച) ഉച്ചയ്ക്ക് 2.00 മണിക്ക് പന്താവൂർ ക്രീയേറ്റീവ് ഹിൽ-ൽ വെച്ച് നടക്കും.
തവനൂർ എം.എൽ.എ വി. എസ്. ജോയ് പരിപാടി ഉദ്ഘാടനം ചെയ്യും. എം.എൽ.എ നൗഷാദ് അലി മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ, ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും, വിവിധ ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്ധരും, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
വിദ്യാഭ്യാസ കോൺക്ലേവ്, വിദ്യാർത്ഥികൾക്കുള്ള ആദരവ്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്.
ഇടപ്പളയം ഗ്ലോബൽ-ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ പരിപാടിയിലേക്ക് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഗ്ലോബൽ പ്രസിഡന്റ് നൂറുൽഹഖ്, പ്രോഗ്രാം കൺവീനർ സുമേഷ് എന്നിവർ അറിയിച്ചു.