CHANGARAMKULAM

അസ്സബാഹ് കോളേജിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ആരംഭിച്ചു.


ചങ്ങരംകുളം : അസ്സബാഹ് കോളേജിൽ വിവിധ ഭാഷാ പഠന വകുപ്പുകളുടെയും ലൈബ്രറി ഡിപ്പാർട്ട്മെന്റിനെറയും സംയുക്താഭിമുഖ്യത്തിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ എഴുത്തുകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മിത്തുകളെ ചരിത്രമാക്കി മാറ്റുന്ന അപകടകരമായ അവസ്ഥയാണ് രാജ്യത്ത് ഇപ്പോൾ നിലനിൽകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: മുഹമ്മദ് കോയ എം. എൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്സബാഹ് കോളേജ് പ്രസിഡൻ്റ് പി. പി. എം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.
വി. മുഹമ്മദുണ്ണി ഹാജി, നൗഫൽ കെ. കെ., ഡോ. കെ. ഹരികൃഷ്ണൻ, എം.വി. ബഷീർ, യൂണിയൻ ചെയർമാൻ സിനോജ്, ഹിഷാം തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം “വായനയുടെ പുതുവഴികൾ” എന്ന വിഷയത്തിൽ റിഹാസ് പുലാമന്തോൾ പ്രഭാഷണം നടത്തി. “നവസിനിമയിലെ സ്ത്രീ പ്രതിനിധാനങ്ങൾ” എന്ന വിഷയത്തിൽ സിനിമാ നിരൂപകരായ സഫറാസ് അലി, ഹരി നാരായണൻ, തിരക്കഥാകൃത്ത് സ്മിത ശൈലേഷ് തുടങ്ങിയവർ പങ്കെടുത്ത ചർച്ച നടന്നു.
തുടർന്ന് ഫോക് ലോർ അക്കാദമി ജേതാവും മാപ്പിള കവിയുമായ ഫൈസൽ കന്മനം പങ്കെടുത്ത “മാപ്പിള പാട്ട്: പാട്ടും പറച്ചിലും” എന്ന സെഷൻ നടന്നു. വൈകുന്നേരം “പൊന്നാനിയിലെ എഴുത്തുകാരുടെ സംഗമം” എന്ന സെഷൻ സംഘടിപ്പിച്ചു. ഫെസ്റ്റിവലിനോടനുബന്ധിച്ച് ക്വിസ് മത്സരം, കാലിഗ്രഫി, കവിതാലാപന മത്സരം എന്നിവയും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button