EDAPPALLocal news
തെറ്റിദ്ധരിക്കരുത് ആരും പാലത്തിൽ തൂങ്ങിയിട്ടില്ല
എടപ്പാൾ: യൂട്യൂബ് ചാനലിന്റെ ലോഞ്ചിംഗ് നോടനുബന്ധിച്ച് എടപ്പാൾ മേൽ പാലത്തിൽ തൂങ്ങിക്കിടക്കുന്ന യുവാവിന്റെ ദൃശ്യം ക്രിയേറ്റ് ചെയ്ത് പ്രചരിപ്പിച്ചത് നാട്ടുകാരെ മുൾമുനയിൽ നിർത്തി. ചൊവ്വാഴ്ച വൈകീട്ടോടെയാണ് തിരക്കിനിടയിൽ അധികമാരും ശ്രദ്ധിച്ചില്ല, മേൽപ്പാലത്തിന് മുകളിൽ തൂങ്ങിയാടി യുവാവ് എന്ന തലക്കെട്ടോടെ
വീഡിയോ നവ മാധ്യമങ്ങൾ വഴി പ്രചരിച്ചത്. ഇതോടെ നാട്ടുകാരും വ്യാപാരികളും തലങ്ങും വിലങ്ങും അന്വേഷണമായി ആരും കണ്ടവരില്ല. പലരും പോലീസിനെയും കരാർ കമ്പനിയും വിളിച്ച് കാര്യം തിരക്കി. പാലം പണിക്കിടെ ഇതുവരെയായും അത്തരത്തിൽ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്ന് അറിയിച്ചത്. തുടർന്ന് യൂട്യൂബ് ലിങ്ക് തുറന്നു പരിശോധിച്ചപ്പോഴാണ് ഇംഗ്ലീഷിൽ ചാനലിലിന്റെ ലോഞ്ചിങ് മായി ബന്ധപ്പെട്ട് ക്രിയേറ്റ് ചെയ്ത വീഡിയോ ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.