LSWAK മലപ്പുറം ജില്ല സമ്മേളന പ്രചരണയോഗം ചങ്ങരംകുളത്ത് സംഘടിപ്പിച്ചു
ചങ്ങരംകുളം: ജനുവരി 10,11,12 തിയ്യതികളിൽ കോട്ടക്കൽ പുത്തൂര് ഇഖ്ലാസ് നഗറിൽ നഗറിൽ വെച്ച് നടക്കുന്ന LSWAK മലപ്പുറം ജില്ല സമ്മേളനത്തിന്റെ ഭാഗമായി ചങ്ങരംകുളം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ചങ്ങരംകുളം ഹൈവേ ജംഗ്ഷൻ മാസ് മുഹമ്മദ് നഗറിൽ നടന്നു.ജില്ലാ കമ്മിറ്റി അംഗം ബഷീർ സിമ്പിൾ സ്വാഗതം പറഞ്ഞു.ചങ്ങരംകുളം മേഖല സെക്രട്ടറി കിനാൻ മാസ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ ജനറൽ സെക്രട്ടറി സ്വാലിഹ് സംഗീത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി റഹീം കുഴിപ്പുറം മുഖ്യപ്രഭാഷണം
നിർവഹിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗം അനൗൺസർ നിഷാദ് കോക്കൂർ ജില്ല ട്രഷറർ വീരാൻകുട്ടി റെയിൻബോ
സംസ്ഥാന സമിതി അംഗം സലീം വളാഞ്ചേരി എടപ്പാൾ മേഖല പ്രസിഡണ്ട് നവാസ് കുഞ്ഞാക്ക മേഖല ട്രഷറർ റാഷി സ്പൈസ് എന്നിവർ ആശംസകൾ നേർന്നു ചങ്ങരംകുളം മേഖല നിരീക്ഷകനും സംസ്ഥാന കൗൺസിലറുമായ ആബിദ് മാറഞ്ചേരി നന്ദി പറഞ്ഞു