PUBLIC INFORMATION

gpay വഴി ബില്ലടക്കുമ്പോൾ സർവീസ് ചാർജ് ബാധകമാക്കുന്നു

വൈദ്യുതി, പാചക വാതകം തുടങ്ങിയ ബില്‍ പേയ്‌മെന്റുകള്‍ക്കായി ഗൂഗിള്‍ പേ കണ്‍വീനിയൻസ് ഫീസ് അവതരിപ്പിച്ചിരിക്കുകയാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ വഴി പണമടയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ നിരക്കുകള്‍ ബാധകമായിരിക്കും. ജി എ സ് ടിക്കൊപ്പം ഇടപാട് മൂല്യത്തിന്റെ 0.5% മുതല്‍ 1% വരെ ഫീസ് ഈടാക്കുമെന്നാണ് വിവരം.

അതേസമയം, യു പി ഐയില്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നല്‍കേണ്ടതില്ലെന്നാണ് റിപ്പോർട്ടുകള്‍. ഇതാദ്യമായല്ല ഗൂഗിള്‍ പേ ഫീസ് ഏർപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം മൊബൈല്‍ റീചാർജുകള്‍ക്ക് മൂന്ന് രൂപ കണ്‍വീനിയൻസ് ഫീസ് ഈടാക്കിയിരുന്നു.

യു പി ഐ ഇടപാടുകളുടെ 37% വിഹിതമുള്ള ഗൂഗിള്‍ പേ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. ഫോണ്‍ പേയാണ് ഒന്നാമത്. ഫോണ്‍ പേയിലും ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് കണ്‍വീനിയൻസ് ഫീസ് ഈടാക്കുന്നുണ്ട്. പേടിഎമ്മിലും ഉണ്ട്. ഒരു രൂപ മുതല്‍ നാല്‍പ്പത് രൂപ വരെയാണ് പേടിഎമ്മില്‍ ഈടാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button