കുരുന്നുകൾക്കായി കുട്ടി പാർക്ക് ഒരുക്കി പൊന്നാനി നഗരസഭ
May 12, 2023
എന്റെ കേരളം പ്രദർശന വിപണന വേദിയിൽ കുരുന്നുകൾക്ക് വേണ്ടി ഒരു കുട്ടി പാർക്ക് ഒരിക്കിയിരിക്കുകയാണ് പൊന്നാനി നഗരസഭ. മൂന്ന് മുതൽ പത്ത് വയസ്സു വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. ബലൂൺ പാർക്ക്,ജൂനിയർ പ്ലേസ്റ്റേഷൻ, ബോൾ പൂൾ, റോക്കർ ഫിഷ് തുടങ്ങിയ റെയ്ഡുകളാണ് പാർക്കിൽ സജ്ജമാക്കിയിട്ടുള്ളത്. കുട്ടികളുമായി വരുന്നവർക്ക് ഏറെ ആശ്വാസമാണ് ഇങ്ങനെ ഒരു പാർക്ക്. കുട്ടികൾക്ക് അടിച്ചുപൊളിക്കാൻ പറ്റിയതും അപകടം ഇല്ലാത്തതുമായ റീഡുകൾ സൗജന്യമായി ഉപയോഗിക്കാം എന്നതും ഇതിന്റെ സവിശേഷതയാണ്. മങ്കട ഫോർ കിഡ്സ് ആണ് വിപണന മേളയിൽ പൊന്നാനി നഗരസഭയ്ക്ക് വേണ്ടി ഇങ്ങനെ ഒരു പാർക്ക് ഒരുക്കിയത്. ഗുണനിലവാരം ഉള്ളതും ശുചീകരിച്ചതുമായ പാർക്കിൽ കുരുന്നു സന്ദർശകരുടെ തിരക്ക് ഏറി വരികയാണ്.