DRS ഇംഗ്ലീഷ് സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം: DRS ഇംഗ്ലീഷ് സ്കൂളിൽ പുതുതായി ഒരുക്കിയ KIDS പാർക്കിന്റെ ഉദ്ഘാടനം ശ്രീ.കെ. പി. നൗഷാദ് അലി എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് സഹായകരമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂൾ ക്യാമ്പസിലാണ് പാർക്ക് സജ്ജീകരിച്ചിട്ടുള്ളത്.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് സുകേഷ് സി. വി. സ്വാഗതം ആശംസിച്ചു. ഡയറക്ടർ അമീൻ കെ. വി. അധ്യക്ഷത വഹിച്ചു.
DRS നോളജ് സിറ്റി ഡയറക്ടർ റഷിൻ വി. പി.
അലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ, മെമ്പർ വിജയൻ, കെ.പി.എസ്.എ സഹോദയ സെക്രട്ടറി ലത്തീഫ് പാണക്കാട്, വാർഡ് മെമ്പർ വിപിൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വിനോദത്തിനും വിശ്രമത്തിനും പ്രകൃതിയോട് ചേർന്നുനിൽക്കുന്നതിനും സഹായകരമാകുന്ന തരത്തിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. സ്കൂൾ അധികൃതർ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.