യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു
കുറ്റിപ്പുറം: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടും ക്വിറ്റ് ഇന്ത്യ ദിനത്തോടും അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിനാചരണം സംഘടിപ്പിച്ചു. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ യൂത്ത് കോൺഗ്രസ് പതാക ഉയർത്തുകയും,മധുരപലഹാര വിതരണം നടത്തുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാസിൽ മുക്കറക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജകമണ്ഡലം യൂത്ത് കെയർ കോർഡിനേറ്റർ സലാം പാഴൂർ സ്വാഗതം പറഞ്ഞു.DCC ജനറൽ സെക്രട്ടറി മുജീബ് കുളക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സൽമാൻ ഷറഫ് , സിദ്ധീഖ് പാലാറ , ബ്ലോക്ക്-മണ്ഡലം ഭാരവാഹികളായ അബ്ദുള്ളകുട്ടി ടി.പി, കെ.പി.അസീസ്, ഷംസുപ്പ, ഹമീദ് പാണ്ടികശാല, ഇച്ചായി, ഹാരിസ് പൊറ്റാരത്ത്, മനോജ് പേരശന്നൂർ, വെങ്കിടേശ്വരൻ, ശങ്കരൻ, ഷലീജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നിയോജകമണ്ഡലം സെക്രട്ടറി ജലീസ് ന്റെ നേതൃത്വത്തിൽ പ്രവർത്തകർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ചടങ്ങിൽ മുഹമ്മദലി പാറമ്മൽ നന്ദി പറഞ്ഞു.