Uncategorized

ആരോഗ്യ കർക്കിടകം ഔഷധ കഞ്ഞി വിതരണവും ആരോഗ്യ ബോധവൽകരണ ക്ലാസും നടന്നു

എടപ്പാൾ: എടപ്പാൾ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്.ഫ് എൻ. എച്.ഡബ്ല്യൂ പ്രോഗ്രാം ആരോഗ്യ കർക്കിടകം ഔഷധ കഞ്ഞി വിതരണവും ആരോഗ്യ ബോധവൽകരണ ക്ലാസും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി സിന്ധു ബോധവൽക്കരണ ക്ലാസ് ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.എ ബുഷ്‌റ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി.ഡി. എസ് പ്രസിഡന്റ് മൃദുല കെ.പി സ്വാഗതാവും റിസോഴ്സ് പേഴ്സൺ സീനത് നന്ദിയും നിർവഹിച്ചു.ഡോ: എൻ. കർത്തിക ക്ലാസ് എടുത്തു. ആരോഗ്യ വിദ്യാഭാസ ചെയർമാൻ കെ.വി.എം ലൈസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുനീറ നാസർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്, മെമ്പർമാരായ ടി.വി മിനി, ജുബൈരിയ കല്ലിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button