EDAPPALLocal news
നാഗസാക്കി അനുസ്മരണം; പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ ദിനാചരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം: ലോകത്തിന് വലിയൊരു പാഠമായി മാറിയ നാഗസാക്കി ദിനത്തിന്റെ ഓർമ്മ പുതുത്ത് പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ നാഗസാക്കി ഓർമ്മദിനം സമുചിതമായി ആചരിച്ചു.
സ്കൂൾ എച്ച്.എം ശ്രീ. കെ. കൃഷ്ണകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വത്സല ടീച്ചർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശ്രീ. ജലാലുൽ ഹഖ്, മിനി ടീച്ചർ, പ്രസീത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യുദ്ധത്തിന്റെയും സമാധാനാന്തരീക്ഷത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.