CHANGARAMKULAM
നോവൽ പ്രകാശനം ചെയ്തു

ചങ്ങരംകുളം: ലത അതിയാരത്തിന്റെ അരുന്ധതി എന്ന നോവൽ കവി പള്ളിയിൽ മണികണ്ഠൻ ഗീത അതിയാരത്തിന് നൽകി പ്രകാശനം ചെയ്തു. ചെറവല്ലൂർ എ.എം.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ഷീജ ദാസ് അദ്ധ്യക്ഷത വഹിച്ചു. ബിന്ദു വിജയൻ കടവല്ലൂർ, ഷീജ ടീച്ചർ, രമ ടീച്ചർ, അനിത ടീച്ചർ, ഷീബ ദിനേശ്, രഞ്ജിത ടീച്ചർ,സവിത ടീച്ചർ, സുബ്രഹ്മണ്യൻ ആയിരൂർ, വിദ്യ, എം.വി. ബാലകൃഷ്ണൻ, ഗഫൂർ ചിയ്യാനൂർ, അബ്ദുൾ കലാം ആലങ്കോട്, രണദേവ് , പി.വി. സുനിൽ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു.
ബിന്ദു വിജയൻ കടവല്ലൂർ, ഷീബ ദിനേശും,ഹൈ ഫയും കവിതകൾ ആലപിച്ചു. നോവലിലെ കഥാനായികയായ കഥാപാത്രം കൂടി ചടങ്ങിൽ സംബന്ധിച്ചിരുന്നു ലത അതിയാരത്ത് മറുപടി പ്രസംഗം നടത്തി.
