PONNANI
തിരൂരങ്ങാടി ഓറിയന്റൽ സ്കൂളിൽ മോഷണം.
തിരൂരങ്ങാടി:ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. സ്കൂളിൽ കയറിയ മോഷ്ടാവ് സ്റ്റാഫ് റൂമിൽനിന്ന് രണ്ടായിരം രൂപ കവർന്നു. പ്രിൻസിപ്പലിന്റെയും മാനേജരുടെയും മുറിയും ഓഫിസും ലൈബ്രറിയും സ്റ്റാഫ് റൂമുമെല്ലാം അരിച്ചുപെറുക്കിയ മോഷ്ടാവ് കാര്യമായൊന്നും ലഭിക്കാത്തതിനെ തുടർന്ന് പായ വിരിച്ച് സ്കൂളിൽ വിശ്രമിച്ച ശേഷമാണു മടങ്ങിയത്.രാത്രിപതിനൊന്നരയോടെ മോഷ്ടാവ് എത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഓഫിസ് മുറിയിൽനിന്ന് താക്കോൽക്കൂട്ടമെടുത്താണ് മറ്റു മുറികൾ തുറന്നത്. താക്കോൽ കിട്ടാത്ത പൂട്ടുകൾ പൊളിക്കാനും ശ്രമിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ ഒ.ഷൗക്കത്തലിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.