PONNANI

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി ഈ വർഷവും ഞാറ്റുവേല സംഗമം സംഘടിപ്പിച്ചു

പൊന്നാനി:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി വർഷവും ഞാറ്റുവേല സംഗമം സംഘടിപ്പിച്ചു.പളളപ്രം എ ആർ കെ വസതിയിൽ നടന്ന സംഗമം സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.കൃഷിയെയും അതിൻറ പ്രാധാന്യത്തെ കുറിച്ചും മലപ്പുറം ഹോർട്ടികൾച്ചർ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.അഖിൽ രാജ് ക്ലാസെടുത്തു.പൊന്നാനി മുൻസിപ്പാലിറ്റി അഗ്രികൾച്ചർ ഫീൽഡ് ഓഫീസർശ്രീകുമാർ പ്രസംഗിച്ചു.ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു.അരി 6, ജീരകം 3, ഉലുവ, ശതകുപ്പ, അയമോദകം, നന്നാരി, പാർവള്ളി, തേററാമ്പരൽ,കക്കിൻ കായ, ഏലം, ഇലവംഗം, ഗ്രാമ്പൂ, പച്ചില,നാഗപൂ,തുടങ്ങി അറുപതോളം മരുന്നുകൾ ചേർത്ത് എവർഗ്രീൻ ജോയിന്‍ കൺവീനർ റാഫിന തയ്യാറാക്കിയ ഔഷധ കഞ്ഞി വിതരണം ചെയ്തു.മുരിങ്ങയില, 3 തരം ചീര, ചേമ്പ്, മത്തൻ, ചിരങ്ങ, കോവൻ,തകര,തഴുതാമ,ചയമൻസ,മുളക് പയറ്,നെയ്കുളന്ത്,സാമ്പാർ ചീര, പൊന്നാം കണ്ണി, ചീര ചേമ്പ്,എരുമത്തൂവ,ചെക്കുർമാനിസ് എന്നിങ്ങിനെ പന്ത്രണ്ടോളം ഇലകൾ കൊണ്ട് തയ്യാറാക്കിയ ഉപ്പേരിയും , കപ്പ, പപ്പടം ചുട്ടത്, ചമ്മന്തി തുടങ്ങി വനിതാ കമ്മിറ്റിഭാരവാഹികൾ തയ്യാറാക്കിയ വിവിധങ്ങളായ വിഭവങ്ങളും ഉണ്ടായിരുന്നു.തവനൂർ കെ വി കെയിൽ നിന്നും കൊണ്ടുവന്ന വിവിധ തരം തൈകൾ വിതരണം ചെയ്തു.ഇ ഹൈദരലി മാസ്റ്റർ സ്വാഗതവും,മോഹനൻ പാക്കത്ത് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button