എസ് എസ് എഫ് ഇടപെടലുകൾ രാജ്യ ശ്രദ്ധ നേടുന്നു:അഡ്വ പി.പി മോഹൻദാസ്
എടപ്പാൾ: ആത്മീയതിലൂന്നിയ പ്രവർത്തനങ്ങളോടൊപ്പം വിദ്യാഭ്യാസ മേഖലയിലും എസ് എസ് എഫ് നടത്തുന്ന ഇടപെടലുകൾ രാജ്യത്തിൻ്റെ പ്രതീക്ഷയായി മാറിക്കഴിഞ്ഞതായി ജില്ലാ പഞ്ചായത്തംഗം അഡ്വ പി.പി മോഹൻദാസ് അഭിപ്രായപ്പെട്ടു
ആരുടെയും വെറുപ്പിനിരയാവാതെ നന്മകൾ കൊയ്തു കൂട്ടാനും അഭിരുചിക്കനുസൃതം കോഴ്സുകൾ തെരഞ്ഞെടുത്ത് ഉന്നത മേഖലകളിലെത്താനും വിദ്യാർഥികൾ നിതാന്തശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടു ദിസങ്ങളിലായി നടുവട്ടം നന്മ കാമ്പസിൽ നടക്കുന്ന എസ് എസ് എഫ് എടപ്പാൾ സെക്ടർ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് അയ്യൂബ് സഖാഫി ആധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി മുഹമ്മദ് അനസ് നുസ്‌രി സന്ദേശ പ്രഭാഷണം നടത്തി.കെ.സിദ്ദീഖ് മൗലവി അയിലക്കാട്,വാരിയത്ത് മുഹമ്മദലി,മുസ്ഥഫ ശുകപുരം,അനസ് കാഞ്ഞിയൂർ,അൻഷാദ് കെ,ടി ജുനൈദ്,റഫീഖ് സി.വി,ഹാശിർ അഹ്സനി,മുനവ്വിർ ഹിശാം പ്രസംഗിച്ചു.