EDAPPAL

പരിസ്ഥിതി ദിനം ആചരിച്ചു

എടപ്പാൾ: കണ്ടനകം ദാറുൽ ഹിദായ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ‘കൽപ്പകം 2025’ എന്ന പേരിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിപാടി കാലടി കൃഷി ഓഫീസർ പി.എസ് സലീം തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാട്ടിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.കെ അസ്ഹർ സ്വാഗതവും പ്രോഗ്രാം ഓഫീസർ ബൽക്കീസ് എം.പി നന്ദിയും പറഞ്ഞു. വിദ്യാർത്ഥിനികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. കെ അസിതകുമാരി, ഹസ്ന എം.എ, ലത്തീഫ് ഇ.വി, ഫാത്തിമ സൻഹ കെ.വി, ആയിഷ മിൻഹ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button