CHANGARAMKULAM

തകർന്ന് കിടക്കുന്ന സബീന റോഡ് മുതൽ കക്കിടിപ്പുറം വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കണം:കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റി

ചങ്ങരംകുളത്ത് നിന്നും സ്നേഹനഗർ, മാമാണിപ്പടി വഴി കക്കിടിപ്പുറത്തേക്ക് പോകുന്ന റോഡ് പുതുക്കിപണിയാൻ എന്ന പേരിൽ പൊളിച്ചിട്ടത് യാത്രക്കാർക്ക്
ഭീഷണിയാവുന്നു.ദിവസേന നൂറുകണക്കിന്
വാഹനങ്ങളും സ്കൂൾ – മദ്രസ വിദ്യാർത്ഥികൾ ഉൾപടെ നിരവധി കാൽനട യാത്രക്കാരും വെള്ളക്കെട്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഭീതിയിലാണ് കടന്ന് പോകുന്നത്.അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആലംകോട് മണ്ഡലം കോൺഗ്രസ്കമ്മിറ്റി ആവശ്യപ്പെട്ടു.ആറ് മാസത്തോളമായി തകർന്ന് കിടക്കുന്ന റോഡിൽ കാൽനട യാത്രപോലുംദുസ്സഹമാണ്.
എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ഇല്ലെങ്കിൽ ബഹുജന പങ്കാളിത്വത്തോടെ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് പി ടി അബ്ദുൽ ഖാദർ,ആലംകോട്

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശശി പുക്കേപുറത്ത്,സുനിത ചെറളശേരി,ഫൈസൽ സ്നേഹാ നഗർ,ഷറഫുദ്ധീൻ ആലംകോട്, മണി കണാട്ടിൽ,സികെ മോഹനൻ,സുബൈർ ഉദിനുപറമ്പ്,സലീം ചങ്ങരംകുളം, ജലീൽ ആലംകോട്, ഹുസ്സൻ, ചമയം ഷെമീർ, മുസ്തഫ ചോലയിൽ, തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button