PUBLIC INFORMATION

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തിങ്കളാഴ്ചയോടെ മഴ ശക്തമാകും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കളാഴ്ചയോടെ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്

തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിൽ സജീവമായിട്ടുണ്ട്. അടുത്താഴ്ചയോടെ കേരളത്തിലെത്താൻ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button