THAVANUR

എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കണം.

എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കണമെന്ന് എസ്ഡിപിഐ തവനൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മലപ്പുറത്ത് ഉപരിപഠനത്തിന് യോഗ്യത നേടിയത് 79272 കുട്ടികൾ ആണ്. ജില്ലയിൽ പ്ലസ് വൺ ഉപരിപഠനത്തിന് 46,750 സീറ്റുകൾ മാത്രമാണ് നിലവിലുള്ളത്.

മാറി മാറി വന്ന ഇടത് വലത് സർക്കാരുകൾ ജില്ലയുടെ വിദ്യഭ്യാസ മേഖലയോട് കാണിച്ച അവഗണനയുടെ ഫലമാണ് ഇന്നും ജില്ലയിലെ വിദ്യാർത്ഥികൾ പാരലൽ വിദ്യാഭ്യാസ സ്ഥാപനങ്ങളേ ആശ്രയിക്കേണ്ടി വരുന്നത്.

മണ്ഡലത്തിൽ നിന്നും ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാർഥികളുടെ ഇഷ്ടാനുസരണം കോഴ്സുകൾ തിരഞ്ഞെടുത്തു തുടർപഠനത്തിന് സൗകര്യമൊരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു

വിജയിച്ച മഴുവൻ വിദ്യാർത്ഥികളേയും യോഗം അഭിനന്ദിച്ചു.

പ്രസിഡണ്ട് ജലീൽ എടപ്പാൾ അദ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി നാസർ ഇ പി, ജില്ലാ കമ്മറ്റി അംഗം അബ്ദുള കുട്ടി,
വൈസ് പ്രസിഡണ്ട് സൈനുദ്ദീൻ അയിങ്കലം, മരക്കാർ മാങ്ങാട്ടൂർ, മുസ്തഫ തങ്ങൾ, കബീർ നെല്ലാക്കര, എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button