Ayilakkad

സ്റ്റേറ്റ് കിഡ്സ്‌ അഥ്ലറ്റിക്‌സ് വർക്ക്ഷോപ്പ് @ ക്യാമ്പ് &എം സ്കൂൾ ഓഫ് ലൈഫ് ഇന്റർനാഷണലിൽ നടന്നു

അയിലക്കാട്: കേരള സ്റ്റേറ്റ് അഥ്ലറ്റിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കിഡ്സ് അഥ്ലറ്റിക്‌സിന്റെ സംസ്ഥാനതല ഏകദിന ശില്പശാല,ക്യാമ്പ്& എം സ്കൂൾ ഓഫ് ലൈഫ് ഇന്റർനാഷണലിൽ നടന്നു. കിഡ്സ് അഥ്ലറ്റിക്സ് അസോസിയേഷൻ കൺവീനർ ഷിനിൽ കുര്യാക്കോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അസോസിയേഷൻ ചെയർമാൻ ശ്രീ കെ.കെ. രവീന്ദ്രൻ പ്രസിഡന്റ് അധ്യക്ഷത നടത്തി.

കേരള സ്റ്റേറ്റ് അഥ്ലറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി ശ്രീ കെ. ചന്ദ്രശേഖരൻ പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ അഥ്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ശ്രീ വി പി മുഹമ്മദ് കാസിം, മഹർബാൻ മുഹമ്മദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

പരിപാടിയിൽ ക്യാമ്പ്& എം സ്കൂളിന്റെ മാനേജിങ് ഡയറക്ടർ ശ്രീ കബീർ വി, മാനേജർ ശ്രീ മൊയ്തു വി, സ്കൂൾ കോ-ഓർഡിനേറ്റർ ഷഹന എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ, സത്യൻ സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

ശാരീരികാരോഗ്യവും മാനസികശേഷിയും വളർത്തുന്നതിന് ഏറെ സഹായകമായ ഈ ശില്പശാലയിൽ 14 ജില്ലകളിൽ നിന്നുമായി 150 ൽ പരം അധ്യാപകർ പങ്കെടുത്തു. കേരള സ്റ്റേറ്റ് അഥ്ലറ്റിക്‌സ് അസോസിയേഷൻ സംസ്ഥാനതലത്തിൽ കുട്ടികളുടെ അഥ്ലറ്റിക് കഴിവുകൾ കണ്ടെത്താനും മെച്ചപ്പെടുത്താനും ഇത്തരമൊരു ശില്പശാല നടത്തിയത് മികച്ച മാതൃകയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button