EDAPPAL
സഹോദര്യ പദയാത്ര: ജില്ലയിലെ ആദ്യ സ്വീകരണം നാളെ എടപ്പാളിൽ
എടപ്പാൾ I നാടിൻ്റെ നന്മക്ക് നമ്മളൊന്നവണം എന്ന മുദ്രാവാക്യം ഉയർത്തി വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നിക്കുന്ന സഹോദര്യ പദയാത്രയുടെ മലപ്പുറം ജില്ലയിലെ ആദ്യ സ്വീകരണം നാളെ എടപ്പാളിൽ നടക്കും. വൈകീട്ട് മൂന്ന് മണിക്ക് എടപ്പാൾ പൊന്നാനി റോഡിലെ പഴയ ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെയും കലാവിഷ്കാരങ്ങളുടെയും അകമ്പടിയോടെയുള്ള പദയാത്ര എടപ്പാൾ ചുങ്കത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന യോഗത്തിൽ സംസ്ഥാന ജില്ല നേതാക്കൾ പങ്കെടുത്ത് സംസാരിക്കും. സമൂഹത്തിലെ വിത്യസ്ത മേഖലകളിൽ ശ്രദ്ധേയരായവരെ ചടങ്ങിൽ ആദരിക്കുമെന്ന് ജില്ല സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം, മണ്ഡലം പ്രസിഡൻ്റ് ഷാജഹാൻ നെല്ലെ പാട്ട്, ട്രഷറർ അബ്ദു റബ്ബ് പഞ്ചായത്ത് പ്രസിഡൻ്റ് കമറുദ്ധീൻ എടപ്പാൾ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.