EDAPPALGULFLocal news

ഇടപ്പാളയം ഖത്തർ ചാപ്റ്റർ കാലടി, വട്ടംകുളം,എടപ്പാൾ, തവനൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരെ ആദരിച്ചു

എടപ്പാൾ: ഇടപ്പാളയം പ്രവർത്തനമേഖലയിലെ പഞ്ചായത്തുകളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റുമാർക്ക് ഇടപ്പാളയം ഖത്തർ ചാപ്റ്റർ സ്നേഹോപഹാരവും ഖത്തർ ചാപ്റ്റർ പ്രസിഡന്റിന്റെ സന്ദേശവും കൈമാറി.

എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. സുബൈദ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിൻറ് ശ്രീ. അബ്ദുൽ മജീദ്, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. അസ്ലം, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി നസീറ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.

ഇടപ്പാളയത്തിൻറെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ പ്രസിഡൻ്റുമാർ ശ്ലാഘിക്കുകയും ഭാവിയിലെ പ്രവർത്തനങ്ങളിൽ എല്ലാവിധ പിന്തുണയും അറിയിച്ചു.

ഇടപ്പാളയം ഖത്തർ ചാപ്റ്റർ രക്ഷാധികാരി ഇബ്രാഹീം എടപ്പാൾ ചാപ്റ്റർ പ്രതിനിധികളായ റഫീഖ് എടപ്പാൾ, സുമേഷ് ഐശ്വര്യ, സുനിൽ ഖത്തർ ചാപ്റ്റർ എക്സിക്യൂട്ടീവ് മെമ്പർമാരായ സക്കീർ, ഷാജി, മുഹമ്മദ് അലി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button