VATTAMKULAM
“ലഹരിക്കെതിരെ യുവതയുടെ ജാഗ്രത “
വട്ടംകുളം | ടൗൺ മുസ്ലിം യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സംഗമവും സ്നേഹ ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. തവനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി ഹൈദരലി ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി സഫുവാൻ പത്തിൽ അധ്യക്ഷത വഹിച്ചു.
പോലീസ് അസോസിയേഷൻ മുൻ ജില്ല വൈസ് പ്രസിഡന്റ് ഹരിനാരായണൻ ലഹരി വിരുദ്ധ ഉൽബോധന പ്രഭാഷണം നടത്തി.
വട്ടംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പത്തിൽ അശ്റഫ്, ഉമ്മർ ടി യു, അനീഷ് പി എച്ച്, പത്തിൽ സിറാജ്, മുസ്തഫ കരിമ്പനക്കൽ,പി വി ഹനീഫ, മുഹമ്മദലി കാരിയാട്, സജീർ എം എം,അക്ബർ പി വി, സിദ്ദീഖ് പത്തിൽ, ഏ വി നാസർ, എം വി റൗഫ്, ജാഫർ പോട്ടൂർ, മുന്തസിർ വട്ടംകുളം, നൗഫൽ എംവി, ജാസിം വട്ടംകുളം, എംകെ അഫ്സൽ,സുഹൈൽ ഹസ്സൻ നേതൃത്വം നൽകി.