AlakodeCHANGARAMKULAM
ആലംകോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ക്കാർക്ക് വീൽ ചെയർ വിതരണം ചെയ്തു
ചങ്ങരംകുളം : ആലംകോട് പഞ്ചായത്ത് 2024 – 25 പദ്ധതിയിൽ ഭിന്നശേഷി കാർക്ക് വീൽ ചെയറുകൾ വിതരണം ചെയ്തു. വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി സഹീർ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഷഹനാ നാസർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
സി കെ പ്രകാശൻ,ഗ്രാമ പഞ്ചായത്ത് അംഗം അബ്ദ്രു,തസ്നി അബ്ദുൽ ബഷീർ, സെകട്ടറി പ്രസന്ന
തുടങ്ങിയവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ സുലൈഖ ബാനു സ്വാഗതം പറഞ്ഞു.