സ്കൂളുകളിൽ പുതിയ മയക്ക് മരുന്ന്…
നിങ്ങൾക്ക് സ്കൂളിൽ പഠിക്കുന്ന കുട്ടികളില്ലെങ്കിലും ദയവായി ഇത് ഫോർവേഡ് ചെയ്ത് എല്ലാവരിലും എത്തിക്കുക. ഈ മരുന്നിനെക്കുറിച്ച് രക്ഷിതാക്കൾ അറിഞ്ഞിരിക്കുക.ഇത് ‘സ്ട്രോബെറി ക്വിക്ക്’ എന്നറിയപ്പെടുന്ന ഒരു പുതിയ മയക്ക് മരുന്നാണ്. നമ്മൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ ഭയാനകമായ ഒരു കാര്യമാണ് ഇപ്പോൾ സ്കൂളുകളിൽ നടക്കുന്നത്. “മെത്താഫെറ്റമിൻ” എന്ന മരുന്ന് പൊടിച്ച് ക്രിസ്റ്റൽ ആക്കിയിട്ട് അത് മിഠായിയുടെ രൂപത്തിൽ ആക്കിയെടുത്തിരിക്കുന്ന ഒരുതരം മിഠായി ആണ് ഇത്. അത് സ്ട്രോബെറി പോപ്പ് റോക്കുകൾ പോലെ തോന്നും (നിങ്ങളുടെ വായിൽ ചെറിയ എരിവും പുളിയും മധുരവും ഒക്കെ നൽകി പെട്ടന്ന് അലിഞ്ഞില്ലാതാകുന്ന മിഠായി). സ്ട്രോബെറിയുടെ മണമുള്ള ഇത് സ്കൂൾ മുറ്റത്ത് കുട്ടികൾക്ക് വിതരണം ചെയ്യുന്നു. അവർ ഇതിനെ സ്ട്രോബെറി മെത്ത് അല്ലെങ്കിൽ സ്ട്രോബെറി ക്വിക്ക് എന്ന് വിളിക്കുന്നു. കുട്ടികൾ ഇത് മിഠായിയാണെന്ന് കരുതി കഴിക്കുകയും അത്യാസന്ന നിലയിൽ ആശുപത്രിയിലേക്ക് മാറ്റേണ്ട സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നു. ഇത് ചോക്കലേറ്റ്, പീനട്ട് ബട്ടർ, കോള, ചെറി, മുന്തിരി, ഓറഞ്ച് എന്നിവയിലും ലഭ്യമാണ്. അപരിചിതരിൽ നിന്ന് മിഠായികൾ സ്വീകരിക്കരുതെന്നും ഒരു സുഹൃത്തിൽ നിന്ന് പോലും ഇത് പോലെ തോന്നിക്കുന്ന മിഠായികൾ സ്വീകരിക്കരുതെന്നും നിങ്ങളുടെ കുട്ടികളോട് നിർദ്ദേശിക്കുക (കുട്ടികളുടെ അടുത്ത സുഹൃത്തുക്കൾക്ക് പോലും ഇത്തരം മയക്ക് മരുന്ന് കൊടുത്ത് അത് മിഠായി ആണെന്ന് വിശ്വസിപ്പിച്ചിരിക്കാം) കൂടാതെ അവർക്ക് ഇത്തരം മിഠായി കിട്ടിയാൽ അവരുടെ ഏതെങ്കിലും ഒരു അധ്യാപകൻ, പ്രിൻസിപ്പൽ മുതലായവർക്ക് ഉടൻ ഇത് കൈമാറുവാനും പറയുക. ഈ സന്ദേശം നിങ്ങൾക്ക് കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കുക .