KERALA

ഇനി രാജ്യാന്തര നിലവാരത്തിലേക്ക്; മലബാര്‍ കാന്‍സര്‍ സെന്റര്‍ ഇനി പി ജി ഇന്‍സ്റ്റിറ്റ്യൂട്ട്

കണ്ണൂര്‍: വടക്കെ മലബാറിലെ കാന്‍സര്‍ രോഗബാധിതരുടെ ആശ്രയമായ കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ പി ജി ഇന്‍സ്റ്റിറ്റ്യൂട്ടായി മാറുന്നു. ഇതിന് മുന്നോടിയായി കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിച്ച ട്രീറ്റ്‌മെന്റ് ആന്‍ഡ് അക്കാദമിക് ബ്ലോക്ക് കെട്ടിടസമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കിഫ്ബി ഫണ്ട് ഒന്നാം ഘട്ടത്തില്‍ ചെലവഴിച്ചു നാല് നിലകളിലായി ആകെ 96,975 ചതുരശ്രഅടി വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയമാണ് ട്രീറ്റ്‌മെന്റ് ആന്‍ഡ് അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മിച്ചത്.
റേഡിയോതെറാപ്പി വിഭാഗത്തിന്റെ വിപുലീകരണത്തിനായാണ് താഴത്തെ നില ഒരുക്കിയിരിക്കുന്നത്. നാല് ക്ലാസ് മുറികളും ഫിസിക്‌സ്-റേഡിയോ ബയോളജി ലാബ്, ലൈബ്രറി, സെമിനാര്‍ ഹാള്‍ എന്നിവയും ട്രീറ്റ്‌മെന്റ് പ്ലാനിംഗ് മുറി, വകുപ്പ് മേധാവിക്കും പിജി വിദ്യാര്‍ത്ഥിക്കുമുള്ള മുറികള്‍, കഫെറ്റീരിയ, രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കുമായി കാത്തിരിപ്പ് കേന്ദ്രം, എം.ആര്‍.ഐ സ്‌കാന്‍ ആന്‍ഡ് സി ടി സ്‌കാന്‍, ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്നീ ഉപകരണങ്ങള്‍ക്കുള്ള മുറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിനായി 41 കിടക്കകളോട് കൂടിയ ഡേകെയര്‍ കീമോ തെറാപ്പി വാര്‍ഡ്, രണ്ട് ഡീലക്‌സ് മുറി, അഞ്ച് കിടക്കളോടെയുള്ള സിവിഎഡി ക്ലിനിക്ക്, ഫാര്‍മസി, ക്ലാസ് മുറികള്‍, ലൈബ്രറി, വകുപ്പ് മേധാവിക്കും പി ജി വിദ്യാര്‍ത്ഥിക്കുമുള്ള മുറികള്‍, ബോര്‍ഡ് റൂം, ക്ലിനിക്കല്‍ റിസര്‍ച്ച്, സെര്‍വറുകള്‍ സ്ഥാപിക്കുവാനുള്ള മുറി, മുലയൂട്ടുന്നതിനുള്ള മുറി എന്നിവയും മറ്റ് അനുബന്ധ സൗകര്യങ്ങളുമാണ് ഒന്നാം നിലയില്‍ ഒരുക്കിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button