KERALA
കണ്ണൂരിൽ അന്തർജില്ലാ കവർച്ചാ സംഘം പിടിയിൽ
കണ്ണൂരിൽ അന്തർജില്ലാ കവർച്ചാ സംഘം അറസ്റ്റിൽ. മാല പൊട്ടിക്കലും വാഹന മോഷണവും പതിവാക്കിയ സംഘമാണ് പിടിയിലായത്.
കോട്ടയം സ്വദേശികളായ അഭിലാഷ് വി ടി, സുനിൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ 30 ഓളം മോഷണ കേസുകൾ ഉണ്ട്. കൂത്തുപറമ്പ് സി ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.