EDAPPALLocal news

രോഗികളുടെ മനസിൽ ആനന്ദം നിറച്ച് ദയ പാലിയേറ്റീവ് കെയർ ഓർക്കസ് ട്രാ ഒരുക്കിയ ഗാനമേള ; പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായാണ് ഗാനമേള നടത്തിയത്

എടപ്പാൾ: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പാരാ ബ്ലീജിയ സൈക്കാട്രി ഡേ കെയർ ദിവസത്തിൽ ദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലാണ് ഓർക്കസ്ട്ര ഗാനമേള സംഘടിപ്പിച്ചത്. രോഗികളുടെ മനസ്സിൽ ഉല്ലാസം ലഭിക്കാനും ആനന്ദം തമ്മിൽ പങ്കുവെക്കാനും ഗാനമേള സഹായകരമായി. പൂക്കരത്തറ ഗീതാ മഹലിന്റെ നേതൃത്വത്തിലാണ് ഗാനമേള നടന്നത്. ദയാ പാലിയേറ്റീവ് ക്ലിനിക്കിൽ വച്ച് നടന്ന ഗാനമേളയിൽ രോഗികളും വളണ്ടിയർമാരും നാട്ടുകാരും പ്രവർത്തകരും പങ്കുകൊണ്ടു. തികച്ചും സൗജന്യമായാണ് ഗീത മഹൽ കൂട്ടായ്മ ഗാനമേള പാലിയേറ്റീവ് കെയറിന് വേണ്ടി ഒരുക്കിയത്.
ചടങ്ങിൽ ദയ പാലിയേറ്റീവ് കെയർ ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് സ്വാഗതം പറഞ്ഞു. ദയാ പ്രസിഡൻറ് ഇബ്‌സു റഹ്മാൻ, ഷഹനാസ്, ഫൗസിയ, നജീബ, താഹിറ, നിഷിദ, സബിത, സജിനി, ഹഫീദത്ത്, ഗോപാലകൃഷ്ണൻ, കമ്മുക്കുട്ടി, പ്രേമ ദാസ്, രാജൻ, കുട്ടത്ത് ജയരാജൻ, അനിൽ ഉണിക്കാട്ട്, നിസാർ, ജലീൽ, കടയിൽ ഫൈസൽ, അഷ്റഫ്, ഉനൈസ്, സാദുലി എന്നിവർ സംബന്ധിച്ചു. വൈസ് പ്രസിഡൻറ് മുരളി മേലെപാട്ട് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button